മനുഷ്യന്റെ ‘ലതായിഫുൽ അന’ എന്ന ബുദ്ധിക്ക് മുകളിൽ മൂന്ന് മറകളുണ്ട്. ‘പർദയെ ദുൽമാനി‘ (ഇരുട്ടിന്റെ മറ), ‘പർദയെ നൂറാനി‘ (പ്രകാശത്തിന്റെ മറ), ‘പർദയെ റബ്ബാനി‘ (ദൈവികമായ മറ). ഈ മറകൾ തനിയെ നീങ്ങുന്നവയല്ല. ആത്മീയതയിലൂടെയാണ് ഈ മറകളെ നീക്കം ചെയ്യുന്നത്.

ഒരു സാധാരണ മനുഷ്യൻ ആത്മീയതയിലൂടെ സഞ്ചരിക്കാറില്ല. അതിനാൽ മരണാസന്നനാകുമ്പോൾ, ആ സമയത്ത് ശൈത്താൻ ഈ മറകൾ നീക്കം ചെയ്യുന്നു. മറ നീങ്ങുമ്പോൾ, മനുഷ്യന്റെ ബുദ്ധി അവനെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നു. എന്ത് സംഭവിച്ചു എന്ന്. അപ്പോൾ അവൻ പറയും, “അല്ലാഹുവേ, എനിക്ക് കുറച്ചുകൂടി സമയം തരൂ, ഞാൻ നിന്നെ പ്രസാദിപ്പിക്കാം” എന്ന്. എന്നാൽ സമയം കഴിഞ്ഞുപോയിരിക്കും.

പക്ഷെ ശൈത്താൻ, മരണാസന്നനാകുമ്പോൾ നീക്കുന്നത്, മൂന്ന് മറകളിൽ ഒന്ന് മാത്രമാണ്. ‘ദുൽമാനി’ (ഇരുട്ടിന്റെ മറ) മാത്രം. എന്നാൽ, ആത്മീയതയിലൂടെ പോകുന്നവരുടെ ദുൽമാനി മറയും നീങ്ങുന്നു, നൂറാനി മറയും നീങ്ങുന്നു. പിന്നെ റബ്ബാനി മറ മാത്രം അവശേഷിക്കുന്നു.

എന്തുകൊണ്ടാണ് മുർഷിദിന്റെ വാക്ക് കേൾക്കണമെന്ന് പറയുന്നത്? കാരണം നിങ്ങളുടെ ബുദ്ധിക്ക് മുകളിൽ ദുൽമാനി മറകളുണ്ട്. അതുകൊണ്ട്, നിങ്ങൾക്ക് ഒരിക്കലും ശരിയായ തീരുമാനം എടുക്കാൻ കഴിയില്ല. മനുഷ്യൻ ദീദാർ ഇലാഹി (ദൈവദർശനം) ലഭിക്കുന്നത് വരെ അശുദ്ധനാണ്. അവനെ വിശ്വസിക്കാൻ കൊള്ളില്ല. ആരുടെ ഹൃദയത്തിലാണോ റബ്ബിന്റെ ചിത്രം പതിഞ്ഞിരിക്കുന്നത്, ആരുടെ മേലാണോ 360 തജല്ലിയാത്ത് (ദൈവിക കിരണങ്ങൾ) പതിക്കുന്നത്, അവൻ മാത്രമാണ് ശുദ്ധൻ. നഫ്സിനെ ശുദ്ധീകരിക്കുക, ഖൽബിനെ ഉണർത്തുക തുടങ്ങിയവയൊക്കെ യാത്രകളാണ്, ആവശ്യകതകളാണ്. ഇതൊക്കെ ഉണ്ടായിട്ടും, മനുഷ്യൻ വഴിപിഴച്ചു പോകാം. കാരണം ബുദ്ധിക്ക് സലീം (ശാന്തത) ആയിട്ടില്ലല്ലോ. അത് സംഭവിക്കുന്നത് റബ്ബിനെ കാണാൻ കഴിയുമ്പോഴാണ്. റബ്ബിനെ കണ്ടതിനു ശേഷം മാത്രം.

സർക്കാറിന്റെ സഹവാസത്തിൽ കഴിഞ്ഞപ്പോൾ, നമ്മുടെ ഈ ‘ലതീഫ അന’ തനിയെ ഉണർന്നുപോയിരുന്നു. പക്ഷെ സംഭവിച്ചത് എന്തെന്നാൽ, അതിനുശേഷം അതിന്മേൽ ‘ഹുസ്നെ റിയാസിന്റെ‘ (റിയാസിന്റെ സൗന്ദര്യം) ആധിപത്യം വന്നു.

നിങ്ങളുടെ ലതായിഫുൽ അനയുടെ മേൽ ‘ദുൽമാനി പർദ’ (ഇരുട്ടിന്റെ മറ) ഉണ്ടാകുമ്പോൾ നിങ്ങളുടെ ബുദ്ധി നിങ്ങളെ നാറുമായ ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കും. ദുൽമാനി എന്നതിനർത്ഥം ഇരുട്ട്, നാർ എന്നാണ്. പിന്നെ അതിനെക്കൊണ്ട് ‘യാ ഹൂ’ എന്ന ദിക്ർ ചൊല്ലിപ്പിക്കുന്നു. ‘യാ ഹൂ’ എന്ന ദിക്ർ കൊണ്ട് നൂർ ഉണ്ടാകുന്നു. ഇരുട്ട് ഇല്ലാതാകുന്നു. പിന്നെ അത് മുഴുവൻ നൂർ ആയിരിക്കും. അപ്പോൾ അത് നിങ്ങളെ പ്രകാശത്തിലേക്ക് കൊണ്ടുപോകും. പിന്നെ പ്രകാശമല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല. ഒന്നും മനസ്സിലാവുകയുമില്ല. അതിനുശേഷം റബ്ബിന്റെ ദർശനം ലഭിക്കുമ്പോൾ, റബ്ബിന്റെ ചിത്രം ഹൃദയത്തിൽ പതിയും. അതിനെ ‘പർദയെ റബ്ബാനി‘ എന്ന് പറയുന്നു. ആ സമയത്ത് റബ്ബിനെ അല്ലാതെ മറ്റൊന്നും മനസ്സിലാവുകയില്ല.

ഞങ്ങൾ അമേരിക്കയിൽ ദീൻ ഇലാഹിയുടെ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ, സർക്കാറിനൊപ്പം, ഞാൻ ടൈപ്പ് സെറ്റിംഗ് ചെയ്യുമ്പോൾ, ദീൻ ഇലാഹിയുടെ കിതാബത്ത് (എഴുത്ത്) ചെയ്യുമ്പോൾ, എന്റെ തലയിൽ വേദന തുടങ്ങുമായിരുന്നു. കണ്ണ് ചുവന്ന് വരും, കണ്ണിൽ നിന്ന് വെള്ളം വരും. ഒരു ദിവസം സർക്കാർ സന്നിഹിതനായി, എന്നെ കണ്ടു. ഞാൻ ജോലി ചെയ്യുകയാണ്. കണ്ണ് ചുവന്നിരിക്കുന്നു. സർക്കാർ കൈ വെച്ച് പരിശോധിച്ചു. എന്നിട്ട് പറഞ്ഞു, “ഇതൊന്നും ശൈത്വാനിയല്ല (പൈശാചികമല്ല). മറിച്ച് വിശന്നിരിക്കുന്ന ലതായിഫുൽ അനയാണ്. നീ ഇതിനോടൊപ്പം ‘യാ ഹൂ’ എന്ന ദിക്ർ കൂടി ചേർക്കുക”. അപ്പോൾ ഞാൻ പറഞ്ഞു, “സർക്കാർ, എനിക്ക് അങ്ങയുടെ പേര് മാത്രമേ ചൊല്ലാൻ കഴിയൂ, മറ്റാരുടെയും പേര് ചൊല്ലാൻ കഴിയില്ല”. സർക്കാർ പറഞ്ഞു, “ഇതിന്റെ ഭക്ഷണം ‘യാ ഹൂ’ എന്ന ദിക്റാണ്”. ഞാൻ പറഞ്ഞു, “ശരി, ഇത് മറ്റാരുടെയും പേര് എടുക്കുന്നില്ലെങ്കിൽ, ഇത് മരിച്ചോട്ടെ. എനിക്ക് അതിന്റെ ആവശ്യമില്ല. എനിക്ക് അങ്ങയുടെ പേര് മാത്രമേ ചൊല്ലാൻ കഴിയൂ”. അതിനുശേഷം ഇതിന് മുകളിൽ സർക്കാറിന്റെ അനുഗ്രഹീതമായ മുഖം വന്നു. ലതായിഫുൽ അനയുടെ മേൽ മുർഷിദിന്റെ മുഖം വന്നാൽ, അതിനർത്ഥം ഇനി മുർഷിദിനെ അല്ലാതെ മറ്റൊന്നും അവന് മനസ്സിലാവുകയില്ല എന്നാണ്. എന്റെ പ്രാർത്ഥനകളിലും ഈ കാര്യം ഉൾപ്പെട്ടിരുന്നു, “എന്റെ കണ്ണുകൾ അങ്ങയെ മാത്രം കാണട്ടെ, എന്റെ മനസ്സ് അങ്ങയെക്കുറിച്ച് മാത്രം ചിന്തിക്കട്ടെ”. സർക്കാർ ആ കാരുണ്യം ചൊരിഞ്ഞുതന്നു.

നിങ്ങളുടെ ഉള്ളിലുള്ള ഈ ലതായിഫുൽ നഫ്സ്, ഏതൊരു മനുഷ്യനാണെങ്കിലും, അവൻ അവന്റെ ഉയരത്തിനനുസരിച്ച്, അതിന്റെ പകുതി എടുത്താൽ, അത്രയും വലിയ നഫ്സാണ് അവന്റെ ഉള്ളിലുള്ളത്. ഈ കാര്യം ഒരുപാട് സൂഫിയാക്കൾക്കും ഔലിയാക്കൾക്കും മനസ്സിലായിട്ടില്ല. ലതായിഫുൽ നഫ്സിന്റെ കൂടുതൽ സ്വാധീനം നഫ്സിലല്ല.

ലതായിഫുൽ നഫ്സിന്റെ 99% സ്വാധീനവും ലതായിഫുൽ അനയുടെ മുകളിലാണ്. അതിന്റെ ബുദ്ധിയെ മറച്ചു വെക്കാൻ. അങ്ങനെ മനുഷ്യന് ഹദീസും മനസ്സിലാവില്ല, ഖുർആനും മനസ്സിലാവില്ല.

അതുകൊണ്ടാണ്, ഖിയാമത്ത് വരും, മരിക്കും, ഖബറിൽ പോകും എന്നൊക്കെ അറിഞ്ഞിട്ടും ദുനിയാവിലെ കാര്യങ്ങളിൽ മുഴുകി ഇരിക്കുന്നത്. ചീത്ത കാര്യങ്ങൾ ചെയ്താൽ ജഹന്നമിൽ ഇടും, ഖബർ ശിക്ഷയുണ്ടാകും എന്നൊക്കെ അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് ഇതിൽ മുഴുകിയിരിക്കുന്നത്? കാരണം, അവരുടെ ബുദ്ധിയെ നഫ്‌സ് അന്ധമാക്കിയിരിക്കുന്നു. നഫ്സിന്റെ സ്വാധീനം അവരുടെ ബുദ്ധിക്ക് മുകളിലുണ്ട്.

(സയ്യിദി യൂനുസ് അൽഗോഹർ)