ആത്മീയ പുരോഗതിയുടെ യാത്രയിൽ വിനയത്തിന്റെ പ്രാധാന്യം
വിനയത്തിന് പ്രാധാന്യമുണ്ട്. കാരണം വിനയം മനുഷ്യൻ തിരഞ്ഞെടുക്കുന്ന ഒന്നല്ല. അഹങ്കാരവും മനുഷ്യൻ തിരഞ്ഞെടുക്കുന്നതല്ല.
ഒരു മനുഷ്യൻ തന്റെ അസ്തിത്വത്തെ തിരിച്ചറിയുന്ന ഘട്ടത്തിലായിരിക്കുമ്പോൾ, നഫ്സിന്റെ ശുദ്ധീകരണ ഘട്ടത്തിലായിരിക്കുമ്പോൾ, അവനൊരു വിലയുമില്ലെന്ന് അവന് മനസ്സിലാകുമ്പോൾ, അവന്റെ യാഥാർത്ഥ്യം അവന് മുന്നിൽ വ്യക്തമാകുമ്പോൾ, അപ്പോൾ അവന്റെ നിസ്സഹായത, അവന്റെ കഴിവുകേട്, അവനെ തനിയെ വിനയാന്വിതനാക്കും. അതൊന്നും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കില്ല.
എപ്പോഴാണോ ഒരു മനുഷ്യൻ സ്വയം നിസ്സഹായനായി (helpless) അനുഭവിക്കുന്നത്, അപ്പോൾ അവൻ പറയും, “എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല, ക്ഷമിക്കണം.” ഇതുതന്നെയാണ് വിനയം.
ഉള്ളിൽ നിന്നുള്ള ഒരു തിരിച്ചറിവ് (realization) ഉണ്ടാകണം. “എന്റെ നിയന്ത്രണത്തിൽ ഒന്നുമില്ലല്ലോ, ഞാൻ ഒന്നിനും കൊള്ളില്ലല്ലോ” എന്ന്. അപ്പോൾ വിനയം അതിന്റെ ശരിയായ അർത്ഥത്തിൽ, നിങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് (realization of your reality). നിങ്ങൾ നിസ്സഹായനാണെന്നും നിങ്ങൾക്ക് സഹായം വേണമെന്നും ഉള്ള തിരിച്ചറിവ്.
അഹങ്കാരത്തിന്റെ ദോഷം എന്താണ്?
ഒരു വിഡ്ഢിയോട് പറയുകയാണ്, “നിന്നെക്കാൾ നന്നായി ആരും നൃത്തം ചെയ്യില്ല” എന്ന്. അവനാണെങ്കിൽ നൃത്തം ചെയ്യാനും അറിയില്ല. പക്ഷെ അവന്റെ തലയിൽ ആ അഹങ്കാരം കയറിക്കഴിഞ്ഞാൽ, “എന്നെക്കാൾ നന്നായി ആരും നൃത്തം ചെയ്യില്ല” എന്ന ചിന്ത വരും. അവൻ നൃത്തം ചെയ്യുമ്പോൾ ആളുകൾ ചിരിക്കും. അവൻ അഹങ്കാരത്തിൽ മുഴുകി, “എന്നെക്കാൾ നന്നായി ആരും നൃത്തം ചെയ്യില്ല” എന്ന് വിചാരിക്കും. നന്നായി നൃത്തം ചെയ്യുന്നവരെ കാണുമ്പോൾ അവൻ അവരിൽ കുറ്റം കണ്ടുപിടിക്കും. “ഇങ്ങനെയൊന്നുമല്ല നൃത്തം ചെയ്യുന്നത്” എന്ന്. അവർ നിന്നെ നോക്കി ചിരിക്കും.
അപ്പോൾ ഈ അഹങ്കാരം ഒരുതരത്തിൽ ഒരു ആത്മീയ മരീചികയാണ് (spiritual mirage), ഒരു പറ്റിക്കൽ (deception) ആണ്. മനുഷ്യന് തോന്നും താൻ വളരെ കഴിവുള്ളവനാണെന്ന്, വലിയ സംഭവമാണെന്ന്. പക്ഷെ അത് ഒരു തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ ഒന്നുമില്ല. അഹങ്കാരത്തിൽ മുഴുകുന്നവന്, താൻ അഹങ്കാരിയാണെന്ന് അറിയുക പോലുമില്ല.
(സയ്യിദി യൂനുസ് അൽഗോഹർ)