ആത്മീയതയിൽ ഏറ്റവും അപകടകരമായ കാര്യം ആളുകളുമായി പരിചയം സ്ഥാപിക്കുക, അവരുമായി സംസാരിച്ചിരിക്കുക, അവരുമായി ഇടപഴകുക എന്നിവയാണ്. അത് മുഖേന നിങ്ങളുടെ നൂർ (ദൈവിക പ്രകാശം) ഇല്ലാതായിപ്പോകും.

നഫ്സിന് ഒരു സ്വഭാവമുണ്ട്. രണ്ട് പേർ ദിവസവും ഒരുമിച്ചിരുന്നാൽ, അവരുടെ നഫ്സുകൾ പെട്ടെന്ന് പരസ്പരം ഇണങ്ങും. പിന്നെ ഒരു ദിവസം അയാൾ വന്നില്ലെങ്കിൽ നിങ്ങൾക്ക് ബോറടിക്കും. ഇത് മനുഷ്യൻ്റെ നഫ്സിൻ്റെ പ്രകൃതമാണ്. അതുകൊണ്ടാണ് മനുഷ്യന് ഏകാന്തതയിൽ കഴിയാൻ ഇഷ്ടമില്ലാത്തത്.

റുജുആത്തെ ഖൽഖ് (ജനങ്ങളുമായി ഇടപഴകുന്നത്) ആത്മീയതയിൽ വിലക്കിയിരിക്കുന്നത് എന്തുകൊണ്ടെന്നാൽ, നിൻ്റെ നഫ്സ് മറ്റൊരാളുടെ നഫ്സുമായി ചേരുമ്പോൾ, ഒരു ഇന്ററാക്ഷൻ ഉണ്ടാകും. അവൻ്റെ അഴുക്ക് ഇങ്ങോട്ടും, ഇവൻ്റെ അഴുക്ക് അങ്ങോട്ടും, അവൻ്റെ തിന്മകൾ ഇങ്ങോട്ടും, ഇവൻ്റെ തിന്മകൾ അങ്ങോട്ടും പോകും.

നിങ്ങൾ രണ്ട്മൂന്നു ദിവസം തനിച്ച് ജീവിക്കുകയും ഒരു നിമിഷം പോലും ബോറടിക്കാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ റൂഹാനി ബന്ധം ശക്തമാണെന്ന് മനസ്സിലാക്കാം. രണ്ട്മൂന്നു ദിവസം തനിച്ചിരുന്ന ശേഷം ആളുകളെ ഓർമ്മ വരികയും “അവനെ പോയി കാണാം, സംസാരിച്ചിരിക്കാം” എന്ന് തോന്നുകയും ചെയ്താൽ, അത് നഫ്സ് നിങ്ങളെ വലിച്ചുകൊണ്ടുപോകുന്നതാണ്. കാരണം നഫ്സിന് മറ്റൊരു നഫ്സിനോട് ഇണക്കമുണ്ടാകും. അതുതന്നെയാണ് അപകടകരം.

“ഞാൻ ഏകാന്തത ഇഷ്ടപ്പെടുന്നു” എന്ന് പറയുന്നവർ, അവർക്ക് ആളുകളുമായുള്ള സഹവാസം കൂടിയതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. “ഞാൻ ഏകാന്തത ഇഷ്ടപ്പെടുന്നു, ഇവരെല്ലാം ഇവിടെ നിന്ന് പോകട്ടെ” എന്ന് തോന്നും. ആ വ്യക്തിയെ രണ്ടാഴ്ച തനിച്ചാക്കുക, ആരും വരികയോ പോവുകയോ ചെയ്യാതിരിക്കട്ടെ. എന്നിട്ട് ചോദിക്കാം, “നീ ഏകാന്തത ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ?” എന്ന്.

ഏകാന്തത വളരെ ഉയർന്ന ഒരു കാര്യമാണ്. നിങ്ങൾ ഏകാന്തതയിൽ ബോറടിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം, “നിങ്ങൾ നിങ്ങളെത്തന്നെ വെറുക്കുന്നു. നിങ്ങളുടെ കൂടെ ഇരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല” എന്നാണ്.

എന്തുകൊണ്ട് നിങ്ങൾക്ക് ഒറ്റയ്ക്കിരിക്കാൻ കഴിയില്ല? എന്തിനാണ് വിഡ്ഢികളുടെ കൂട്ടത്തിൽ ചേരുന്നത്? നിങ്ങൾ ഒറ്റയ്ക്കാകുമ്പോൾ, നിങ്ങൾ നിങ്ങളുടെ കൂടെയാണ്. നിങ്ങൾക്ക് നിങ്ങളെത്തന്നെ അനുഭവിക്കാൻ അവസരം ലഭിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ ഒറ്റയ്ക്കിരിക്കുന്ന സമയമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഞാൻ ഒറ്റയ്ക്കിരിക്കുന്നത് ഇഷ്ടപ്പെടുന്നു.

നഫ്സിനെ ആളുകളുടെ സഹവാസത്തിൽ നിന്ന് അകറ്റിനിർത്തേണ്ടത് അത്യാവശ്യമാണ്. അതില്ലാതെ ശുദ്ധീകരണം നടക്കില്ല. നഫ്സ് ആഗ്രഹിക്കുന്നത് നിങ്ങൾ ആളുകളുമായി ബന്ധം പുലർത്തണമെന്നാണ്. എന്തിന്? അവരുടെ നഫ്സുകളുടെ നിറം ഇങ്ങോട്ട് വരാൻ. “ഇവൻ എന്നെ പുറത്തുപോകാൻ സമ്മതിക്കുന്നില്ല. ആളുകളെയെങ്കിലും കാണിച്ചുതരട്ടെ. അവൻ്റെ നഫ്സിൽ നിന്ന് കുറച്ച് ആസ്വദിക്കാം, മറ്റവൻ്റെ നഫ്സിൽ നിന്ന് കുറച്ച് ആസ്വദിക്കാം” എന്ന് നഫ്സ് ചിന്തിക്കും. അതിൻ്റെ ഭക്ഷണത്തിനുവേണ്ടിയാണ് നിങ്ങൾ പലതരം ആളുകളെ കാണണമെന്ന് അത് ആഗ്രഹിക്കുന്നത്.

ഏകാന്തത എന്നത് ഉയർന്ന ഒരു കാര്യമാണ്. രണ്ടോ മൂന്നോ ദിവസം ആളുകളുമായി കൂടിക്കാഴ്ച നടത്തിയില്ലെങ്കിൽ, എൻ്റെ ശരീരം മാറാൻ തുടങ്ങുന്നത് ഞാൻ കാണുന്നു. നിറം മെച്ചപ്പെടാൻ തുടങ്ങുന്നു. കൈകളിലും കാലുകളിലും ജീവൻ വരുന്നു. കാരണം ഓരോ മനുഷ്യനും തൻ്റെ പ്രയാസങ്ങളും, മുസീബത്തും (ആപത്തും), തൻ്റെ നാറും (നെഗറ്റിവിറ്റി), തൻ്റെ പാപങ്ങളും ഇവിടെ ഇറക്കിവെച്ചിട്ടാണ് പോകുന്നത്.

തനിച്ചു ജീവിക്കുന്നത് ഒരു ആഡംബരം ആണ്. തനിച്ചിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ടു ബി വിത്ത് യുവർസെൽഫ് (നിങ്ങളോടൊപ്പം ആയിരിക്കുക).