ഖൽബിനെ മുഹബ്ബത്തിന്റെ മഖാമിൽ വളരെക്കാലം വെച്ചു. ഈ മഖാം എവിടെയാണ്? അത് ഏത്‌ ലോകത്താണ്?

സയ്യിദി:
റസൂലുല്ലാഹി (സ) യുടെ ഖൽബിനെ മാത്രമാണ് മഖാമെ മുഹബ്ബത്തിൽ വെച്ചത്. ഖൽബിൻ്റെ പ്രകൃതത്തിൽ തന്നെ മുഹബ്ബത്ത് ഉണ്ട്. പിന്നെ എന്തിനായിരിക്കും മഖാമെ മുഹബ്ബത്തിൽ വെച്ചത്? ഇതൊരു സാങ്കേതികമായ കാര്യമാണ്.

അല്ലാഹു നബി (സ)യുടെ ഖൽബിനെ 5000 വർഷത്തേക്ക് മഖാമെ മുഹബ്ബത്തിൽ വെച്ചു. അപ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് മുഹബ്ബത്ത് വരുക? നിന്റെ ഗുരു തൻ്റെ നെഞ്ചിൽ നിൻ്റെ ഖൽബിനെ വെക്കണം എന്നത് അത്യാവശ്യമാണ്. നബി (സ)യുടെ ഖൽബിനെ മഖാമെ മുഹബ്ബത്തിൽ വെച്ചതുപോലെ. നിങ്ങൾക്ക് അവിടെ പോകാൻ കഴിയില്ലല്ലോ. അപ്പോൾ നിങ്ങൾക്കുള്ള മഖാമെ മുഹബ്ബത്ത് ഗുരുവിൻ്റെ നെഞ്ചകമാണ്‌.

 

 

ഗുരുവിൻ്റെ നെഞ്ചകത്തിൽ ഖൽബിനെ വെക്കാതെ നിനക്ക് മുഹബ്ബത്ത് വരികയില്ല. അപ്പോൾ നിങ്ങൾ രാവിലെയും വൈകുന്നേരവും പരസ്പരം ഐ ലവ് യൂ, ഐ ലവ് യൂ എന്നൊക്കെ പറയുന്നത് വെറും വിഡ്ഢിത്തമല്ലേ?

മഖാമെ മുഹബ്ബത്ത് എവിടെയാണ്? അത് മുകളിലെ ഒരു ലോകത്തു തന്നെയാണ്. അവിടെ ഒരുപാട് മഖാമുകളുണ്ട്. മഖാമെ മുഹബ്ബത്ത്, മഖാമെ ഖുർബത്ത്, മഖാമെ ശഹൂദ്, മഖാമെ വുജൂദ് തുടങ്ങിയവ.

എന്താണ് മഖാമെ വുജൂദ്?

മഖാമെ വുജൂദ് എന്നത്, അവിടെ അല്ലാഹു തൻ്റെ വിവിധ സിഫാത്തുകളെ (ഗുണവിശേഷങ്ങളെ) വെളിപ്പെടുത്തിയിട്ടുണ്ട്. ആ മഖാമിൽ നിങ്ങളുടെ വരവും പോക്കും ഉണ്ടാകും. അതു കാരണം നിങ്ങൾ ആ സിഫാത്തുകളുടെ നൂറുമായി ഇണങ്ങിച്ചേരും. പിന്നെ ദുനിയാവിൽ എവിടെയെങ്കിലും ആ നൂർ കണ്ടാൽ, നിങ്ങൾ അതിൻ്റെ മുന്നിൽ കൈകൂപ്പി നിൽക്കും.

 

 

ഹൃദയത്തിൽ അല്ലാഹുവിൻ്റെ നൂർ വന്നാൽ മുഹബ്ബത്ത് ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. ഹൃദയം ഉണരുകയേയുള്ളൂ. നൂർ വരുന്നതോടെ ഹൃദയം ഉണരും. ഇനി അതിന് മുഹബ്ബത്ത് വേണം. അതിന് വേറെ നിയമമാണ്. അതിന് ത്യാഗം വേണം. ത്യാഗമില്ലാതെ ഒന്നുമില്ല. അത് അല്ലാഹുവിൻ്റെ നിയമമാണ്.