ശഫാഅത്തിന് ഖബർസ്ഥാനുമായി ബന്ധമില്ല. അല്ലാഹുവിന്റെ റസൂലിന്റെ കാരുണ്യവുമായിട്ടാണ് അതിന് ബന്ധം. റസൂലുല്ലാഹ് ആർക്ക് വേണ്ടി ശഫാഅത്ത് ചെയ്യാൻ ആഗ്രഹിക്കുന്നുവോ, അയാൾ എവിടെ അടക്കം ചെയ്യപ്പെട്ടാലും അത് നടക്കും. സ്ഥലങ്ങളുമായി അതിന് ഒരു ബന്ധവുമില്ല.

ഹജ്ജിനിടയിലോ ഉംറക്കിടയിലോ മദീനയിലോ ഒക്കെ മരിച്ചാൽ സ്വർഗ്ഗത്തിലാണ് എന്ന് പറയുന്നത് ആളുകൾ കെട്ടിച്ചമച്ച ഊഹാപോഹങ്ങളാണ്.

 

 

മദീനയുടെ മേൽ യസീദ് ഭരണം നടത്തിയിട്ടുണ്ട്. എത്ര പേരെയാണ് അയാൾ കൊന്നൊടുക്കിയത്? എത്രയെത്ര മുനാഫിഖുകളാണ് അവിടെ ദിവസവും ജീവിക്കുകയും മരിക്കുകയും ചെയ്തിരുന്നത്. ഈ സ്ഥലങ്ങളിൽ താമസിക്കുന്നത് കൊണ്ടോ, ജനിക്കുന്നത് കൊണ്ടോ, മരിക്കുന്നത് കൊണ്ടോ നിങ്ങളുടെ പരലോക ജീവിതത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. അവിടെ കർമ്മങ്ങളാണ് പോകുന്നത്. ഇന്നയാൾ ഇന്ന സ്ഥലത്ത് ജനിച്ചതാണെന്ന് പറഞ്ഞ് ഒരു കാര്യവുമില്ല. എവിടെ വേണമെങ്കിലും ജനിച്ചോളൂ, എവിടെ വേണമെങ്കിലും അടക്കം ചെയ്തോളൂ, ഒരു വ്യത്യാസവുമില്ല.

നിങ്ങളുടെ കർമ്മപുസ്തകം കാണിക്കുന്നതെന്തോ, അതാണ് കാര്യം. അല്ലെങ്കിൽ ആരുടെയെങ്കിലും നിസ്ബത്ത് ഉണ്ടാകണം. അപ്പോൾ കാര്യമുണ്ട്. ബാത്വിനി നിസ്ബത്ത് (ആത്‌മീയ ബന്ധം) ഇല്ലെങ്കിൽ സ്വന്തം മക്കൾ പോലും നരകത്തിലാകും. ബാത്വിനി നിസ്ബത്ത് ഉണ്ടെങ്കിൽ അന്യർ പോലും സ്വന്തക്കാരാകും. ബാത്വിനി നിസ്ബത്താണ് എല്ലാം.