പാപമോചനം മഹ്ശറയിൽ വെച്ചാണ് ലഭിക്കുന്നത്. ഖബറിൽ വെച്ച് അല്ല. ഈ ഖബറിലെ ചോദ്യോത്തരങ്ങൾ എന്നത് ഒരു പ്രാരംഭ വിധിയാണ്. ചോദ്യോത്തരം നടത്തി ഒരു കുറിപ്പ് റൂഹിന്റെ കൂടെ വെച്ച് കൊടുക്കും. എന്നിട്ട് ആ റൂഹ് മുകളിലേക്ക് പോകും. എവിടെയാണ് ഇവനെ ഇടേണ്ടതെന്ന് അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണിത്.

ഒരു ദാകിറേ ഖൽബി ആണെങ്കിൽ, നബി(സ)യുടെ ചിത്രം കാണിക്കുമ്പോൾ അവൻ തിരിച്ചറിയും. നൂർ നൂറിനെ തിരിച്ചറിയുമല്ലോ. എല്ലാ കർമ്മങ്ങളും, എല്ലാ ഇബാദത്തും, ദുരൂദ് ശരീഫും എല്ലാം നാവുകൊണ്ടാണ്. ചോദ്യോത്തരങ്ങൾ ശരീരത്തോടായിരിക്കില്ല, നഫ്സിനോടായിരിക്കും. നഫ്സ് ഒരു നായയായിരുന്നു. അതിനോട് നിന്റെ റബ്ബ് ആരാണെന്ന് ചോദിച്ചാൽ അതെന്ത് പറയും? അത് ബൗ ബൗ എന്ന് പറയും. നിന്റെ ദീൻ എന്താണെന്ന് ചോദിച്ചാൽ, ബൗ ബൗ.

മുകളിലേക്ക് പോകുമ്പോൾ ആ റൂഹിന്റെ തിളക്കം കണ്ടുതന്നെ അവർ തിരിച്ചറിയും ഇത് ആരാണെന്ന്. ദാകിറേ ഖൽബിയുടെ കാര്യം ഇങ്ങനെയാണ്, ഒരു കുറിപ്പും വെക്കേണ്ടി വരില്ല. മുകളിലുള്ള കാവൽക്കാർ ചോദിക്കും, ഇവന്റെ കണക്കുപുസ്തകം കാണിക്കൂ എന്ന്. അപ്പോൾ പറയും, ഇവന്റെ ഈ തിളക്കം തന്നെയാണ് ഇവന്റെ കണക്കുപുസ്തകം. അങ്ങനെ വിചാരണയില്ലാതെ അവർക്ക് പൊറുക്കപ്പെടും.

 

ഏറ്റവും വലിയ തെറ്റ്

അല്ലാഹുവിന്റെ ദൃഷ്ടിയിൽ ഏറ്റവും വലിയ വഴികേട് എന്തെന്നാൽ, അല്ലാഹു തആല ആരെയാണോ സ്വന്തമാക്കിയത്, ആർക്കാണോ അവൻ ആദരവ് നൽകിയത്, ആരെയാണോ അവൻ തന്റെ കൂട്ടുകാരനാക്കിയത്, ആരെയാണോ നബിയായി, റസൂലായി, വലിയുല്ലാഹ് ആയി, ഫഖീറായി, ആഷിഖേ ഇലാഹിയുടെ രൂപത്തിൽ അയച്ചത്, അങ്ങനെയുള്ളവരോട് ഏതെങ്കിലും മനുഷ്യൻ വിദ്വേഷം വെക്കുകയോ അസൂയ വെക്കുകയോ ചെയ്യുക എന്നതാണ്. അതാണ് ഏറ്റവും വലിയ വഴികേട്‌. ഇതിനേക്കാൾ വലിയ ഒരു തെറ്റ് അല്ലാഹുവിന്റെ അടുക്കൽ വേറെയില്ല. അങ്ങനെയുള്ളവർക്ക് പാപമോചനം ഇല്ല.

സാധാരണ ഒരു മുസ്ലിം പരദൂഷണവും അപവാദവും പറയുകയാണെങ്കിൽ, ആർക്കെതിരെയാണോ പറഞ്ഞത്, അവന്റെ നന്മകൾ ഇങ്ങോട്ട് കൈമാറ്റം ചെയ്യപ്പെടും. ഇനി ഒരു മുഅ്മിൻ ആണ് അപവാദം പറയുന്നതെങ്കിൽ, അവന്റെ നൂർ തട്ടിപ്പറിക്കപ്പെടും.

നിങ്ങൾ എല്ലാവരും ദാകിറേ ഖൽബികളാണ്. പരസ്പരം അപവാദം പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങളുടെ നൂർ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. നിങ്ങൾ വിചാരിക്കുന്നത് നിങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു എന്നാണ്. ഇനി ഏതെങ്കിലും വലിയുല്ലാഹിന്റെ മേൽ അപവാദം പറഞ്ഞാലോ, ഖതമല്ലാഹു അലാ ഖുലൂബിഹിം. ഈമാൻ മുറിഞ്ഞുപോകും. അങ്ങനെയുള്ളവർക്ക് എവിടെയും ഒരു കേൾവിയുമുണ്ടാകില്ല. അങ്ങനെയുള്ളവരുടെ എണ്ണമാണ് കൂടുതൽ.

അല്ലാഹുവിന്റെ ശത്രു, ഔലിയാക്കളുടെ ശത്രു, ഇമാം മെഹ്ദി അലൈഹിസ്സലാത്തു വസ്സലാമിന്റെ ശത്രു. ഇതിനേക്കാൾ വലിയ ദൈവനിന്ദ എന്താണ്?

വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറഞ്ഞിട്ടുണ്ട്, അല്ലാഹുവിന്റെ റസൂലിനെ ബുദ്ധിമുട്ടിക്കുന്നവർ, ഉപദ്രവിക്കുന്നവർ, അവർക്ക് ഈ ലോകത്തിലും പരലോകത്തിലും അല്ലാഹുവിന്റെ ശാപമുണ്ട്. നിങ്ങൾ ചിന്തിച്ചു നോക്കൂ, സർക്കാർ ഗോഹർഷാഹിക്കെതിരെ അപവാദം പറയുമ്പോൾ , ചന്ദ്രനിലെ ചിത്രത്തെ നിഷേധിക്കുമ്പോൾ, അല്ലാഹുവിനും, റസൂലുല്ലാഹ്ക്കും ആ വാക്കുകൾ കൊണ്ട് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. ചന്ദ്രനിലെ ഏത് ചിത്രത്തെയാണോ ഇമാം മെഹ്ദിയുടെ അടയാളമായി അള്ളാഹു വെച്ചത്, അതിനെ ഏത് രീതിയിലാണ് അവർ നിഷേധിക്കുന്നത്. എത്ര വലിയ അടയാളമാണത്.

 

സർക്കാർ ഗോഹർ ഷാഹിയുടെ മുഖം ചന്ദ്രനിലുണ്ട്. അത് റബ്ബിന്റെ മുഖമാണ് എന്ന് നമ്മൾ പറയുമ്പോൾ, അവർ പറയുന്നു ഇവർ വഴികേട് പ്രചരിപ്പിക്കുകയാണെന്ന്. അങ്ങനെയാണെങ്കിൽ റസൂലുല്ലാഹി (സ) വഴികേട് പ്രചരിപ്പിച്ചു എന്നാണോ നിങ്ങൾ പറയുന്നത്? അവിടുന്ന് പതിനാലാം രാവിലെ ചന്ദ്രനെ നോക്കി പറഞ്ഞു, “ഓ എന്റെ സ്വഹാബികളെ, നിങ്ങൾ ഇത് കാണുന്നുണ്ടോ? ഇത് കാണാൻ വല്ല പ്രയാസവുമുണ്ടോ?”

‘ഇല്ല’

“എങ്ങനെയാണോ നിങ്ങൾ ഇതിനെ കാണുന്നത്, അതുപോലെ താമസിയാതെ നിങ്ങൾ നിങ്ങളുടെ റബ്ബിനെയും കാണും.”