പ്രാഥമിക സൂഫി കോഴ്‌സ്
ആധുനിക കാലത്തെ അന്വേഷകർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സമഗ്രമായ കോഴ്സുകളിൽ പങ്കാളികളായി സൂഫി മാസ്റ്റർ യൂനുസ് അൽഗോഹറിനൊപ്പം നിങ്ങളുടെ ആത്മീയ യാത്രയ്ക്ക് തുടക്കം കുറിക്കൂ. നിങ്ങൾ സൂഫിസത്തിൽ ഒരു തുടക്കക്കാരനോ അതോ ദീർഘകാലമായി ഈ പാതയിലുള്ള ആളോ ആകട്ടെ, ഈ സൂഫി കോഴ്‌സ് അപൂർവ്വമായ ആത്മീയ ഉൾക്കാഴ്ചകളും നിങ്ങളുടെ ആത്മീയ അനുഭവങ്ങളെ സമ്പുഷ്ടമാക്കാനുള്ള പ്രായോഗിക രീതികളും വാഗ്ദാനം ചെയ്യുന്നു.
സൂഫിസത്തെക്കുറിച്ചുള്ള വികലമായ ധാരണകളാണ് ജനങ്ങൾക്കുള്ളത്. അതിനാൽ ആത്മീയത സ്വീകരിക്കാൻ ജനങ്ങളോട് ഉപദേശിക്കുക എന്നത് ഒരു എളുപ്പമുള്ള കാര്യമല്ല. ആത്മീയ ശാസ്ത്രങ്ങളെക്കുറിച്ച് അറിവില്ലാത്തവർ സൂഫി സമ്പ്രദായങ്ങളോട് വിമുഖത കാണിച്ചതിന് പ്രധാന കാരണം സൂഫിസത്തിലെ വ്യാജന്മാരാണ്.
മനുഷ്യരാശിയുടെ ആത്മീയവീര്യം ഉയർത്തുന്നതിനും, ആന്തരിക ശുദ്ധീകരണത്തിലൂടെയും ആത്മാക്കളുടെ ഉണർവ്വിലൂടെയും സ്വന്തം ആത്മീയ യാത്ര ആരംഭിക്കുന്നതിന് ആവശ്യമായ അറിവും ഉപാധികളും മനുഷ്യർക്ക് നൽകുന്നതിനുമായി, കലർപ്പില്ലാത്തതും ശുദ്ധവുമായ യഥാർത്ഥ സൂഫി അധ്യാപനങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ കോഴ്‌സിന്റെ ലക്‌ഷ്യം. ഈ ലക്ഷ്യത്തിനായി, സർക്കാർ ഗോഹർ ഷാഹി തനിക്ക് പകർന്നുനൽകിയ ആഴമേറിയ ജ്ഞാനം ലോകവുമായി പങ്കുവെക്കുകയാണ് സൂഫി മാസ്റ്റർ യൂനുസ് അൽഗോഹർ ഇവിടെ.
ദൈവത്തെ അനുഭവിക്കുക എന്നതാണ് സൂഫിസത്തിന്റെ സാരമെന്ന് സൂഫി മാസ്റ്റർ യൂനുസ് അൽഗോഹർ വ്യക്തമാക്കുന്നു. ദൈവത്തെ അനുഭവിക്കുന്നതു തന്നെയാണ് സൂഫിസം. സൂഫിസത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആന്തരിക വിശുദ്ധി കൈവരിക്കുന്നതിലും ദൈവവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിലുമാണ്. നിങ്ങളുടെ ശരീരം, അത് നിങ്ങളുടെ ആന്തരിക ശക്തികൾ ഉൾക്കൊള്ളുന്ന ഒരു പാത്രം മാത്രമാണ്. നിങ്ങളുടെ യാഥാർത്ഥ്യം എന്നത് നിങ്ങളുടെ ആത്മാവാണ്. ഹൃദയത്തെ ശുദ്ധീകരിക്കുന്ന അറിവാണ് സൂഫിസം.
ജീവിതകാലത്തെ ഏറ്റവും മികച്ച ഒരു യാത്ര ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ കോഴ്സ് നിങ്ങൾക്കുള്ളതാണ്!
Chapter 1 : ദക്കൂരിയത്ത്
Lesson 1: എന്താണ് സൂഫിസം
Lesson 2: ഒരാൾ എങ്ങനെയാണ് ഒരു സൂഫിയാകുന്നത്?
Lesson 3: ഒരു സൂഫിയെ തിരിച്ചറിയൽ
Lesson 4: എന്താണ് ദക്കൂരിയത്ത്?
Lesson 5: ദിക്റേ സുൽത്താനി
Lesson 6: നേർവഴിയും വഴിതെറ്റലും
