Lesson 3: ഒരു സൂഫിയെ തിരിച്ചറിയൽ

ദൈവവുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഒരു അന്വേഷകന്റെ അപേക്ഷ ദൈവം സ്വീകരിച്ചു കഴിഞ്ഞാൽ അതിനർത്ഥം ദൈവം അവന് മാർഗ്ഗദർശനം നൽകാൻ ആഗ്രഹിക്കുന്നു എന്നാണ്.

‘ഒരുവൻ മുഅ്മിൻ ആണെങ്കിൽ (ദൈവത്താൽ സ്വീകരിക്കപ്പെട്ടവനാണെങ്കിൽ), അവൻ്റെ ആത്മീയ ഹൃദയത്തെ (ഖൽബിനെ) ദൈവം ശരിയായ വഴിയിലേക്ക് തിരിച്ചുവിടും.’ (ഖുർആൻ 64:1)

ദൈവത്തിൻ്റെ നേർവഴിയിലേക്കുള്ള ഈ തിരിച്ചുവിടലാണ് അവിടുത്തെ മാർഗ്ഗദർശനം.

സുൽത്താൻ ഹഖ് ബാഹു പ്രസ്താവിച്ചു; “എന്റെ ഗുരു എന്റെ ഹൃദയത്തിൽ ദൈവപ്രണയത്തിന്റെ വിത്ത് പാകി. അത് വിനയത്താലും, ഭക്തിയാലും, അവൻ്റെ അസ്തിത്വത്തെ അംഗീകരിക്കുന്നതിലൂടെയും തഴച്ചുവളർന്നു. ഇപ്പോൾ എന്റെ ഓരോ മിടിപ്പിലും എന്റെ പ്രിയതമനുണ്ട്.”

ഗുരുവിന്റെ ആത്മീയ നോട്ടത്താൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം ഹൃദയമിടിപ്പുമായി ചേരുന്നു. അങ്ങനെ ഗുരു അന്വേഷകന്റെ ഹൃദയത്തെ ദൈവനാമത്താൽ സജീവമാക്കുന്നു. ഉണർന്നിരിക്കുകയാണെങ്കിലും ഉറങ്ങുകയാണെങ്കിലും അവരുടെ ഹൃദയമിടിപ്പുകൾ നിരന്തരം ദൈവനാമം ഉരുവിട്ടുകൊണ്ടിരിക്കുന്നു.

സുൽത്താൻ ഹഖ് ബാഹു പറഞ്ഞു; “ചിലർ ഉറങ്ങുന്നു. പക്ഷേ ഉണർന്നിരിക്കുന്നവരുടെ കൂട്ടത്തിലാണ് അവർ എണ്ണപ്പെടുന്നത്. അതേസമയം, മറ്റുചിലർ ഉണർന്നിരിക്കുന്നവരാണെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ ഉറങ്ങുന്നവരാണ്.”

കാരണം, അവരുടെ ശരീരം ഉണർന്നിരിക്കുന്നുവെങ്കിലും അവരുടെ ഹൃദയങ്ങൾ ഉറങ്ങിക്കിടക്കുകയാണ്. അതിനാൽ ദൈവത്തെ സംബന്ധിച്ചിടത്തോളം അവർ ഉറങ്ങുന്നവരാണ്. അതേസമയം, ചിലർ ഉറങ്ങുന്നുവെങ്കിലും അവരുടെ ഹൃദയങ്ങൾ ദൈവനാമം ഉരുവിട്ടുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ ഉണർന്നിരിക്കുന്നവരാണ്.

സുൽത്താൻ ഹഖ് ബാഹു പറഞ്ഞു; “ശരീരം കൊണ്ട് ലൗകിക ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുമ്പോഴും, നിങ്ങളുടെ ഹൃദയം പ്രിയതമന്റെ ദിക്റിൽ മുഴുകട്ടെ.”

മൗലാനാ റൂമി പറഞ്ഞു; “കൈകൾ ജോലിയിൽ, ഹൃദയം പ്രിയതമനോടൊപ്പം.”

ഒരു യഥാർത്ഥ വിശ്വാസി (മുഅ്മിൻ) എന്നാൽ, അവൻ ഏതൊരു പ്രവൃത്തിയിൽ മുഴുകിയാലും, ആ പ്രവൃത്തി അവനിലെ ‘അല്ലാഹു’ എന്ന ദിക്റിന് തടസ്സം സൃഷ്ടിക്കില്ല. (ഖുർആൻ)

അതുകൊണ്ട്, ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുമ്പോഴും, തടസ്സമില്ലാത്ത, ഇടമുറിയാത്ത ദൈവനാമ സ്മരണയിൽ (ദിക്റിൽ) ഹൃദയം മുഴുകിയിരിക്കുന്നതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ (മുഅ്മിൻ) ലക്ഷണം.

അവർ (മുഅ്മിനീങ്ങൾ) നിൽക്കുമ്പോഴും, ഇരിക്കുമ്പോഴും കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും (ഗാഢനിദ്രയിലും) ദൈവത്തെ സ്മരിക്കുന്നു. (ഖുർആൻ 3:191)

ദൈവസ്മരണ (ദിക്ർ) എന്നത് ബാഹ്യമായി മാത്രം ചെയ്യുന്ന ഒന്നാണെന്നും, ‘ഹൃദയത്തെ ഉണർത്തുക’ (Activation of the Heart) എന്നൊരു കാര്യമില്ലെന്നും മതപണ്ഡിതന്മാർ വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിൽ, ഒരാൾക്ക് നിൽക്കുമ്പോഴും ഇരിക്കുമ്പോഴും മാത്രമേ ദൈവത്തെ സ്മരിക്കുന്നതിന് ജപമാല ഉപയോഗിക്കാൻ കഴിയൂ. ഉറക്കത്തിലേക്ക് വഴുതി വീഴുന്ന നിമിഷം ജപമാല കൈയിൽ നിന്ന് താഴെ വീഴുകയും, അങ്ങനെ ഖുർആൻ 3:191-ൽ പറയുന്ന കാര്യം നിറവേറ്റാൻ കഴിയാതെ വരികയും ചെയ്യും.

അപ്പോൾ അതിനായി വേണ്ടത് നിരന്തരം ദൈവനാമ സ്മരണയിൽ മുഴുകിയിരിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ്. അത് ഹൃദയമാണ്. കാരണം നമ്മൾ ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഹൃദയം മിടിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ, ഹൃദയത്തിലാണ് ദൈവനാമം പതിയേണ്ടത്.

 

Previous Lesson |   Course Contents   | Next Lesson