നിങ്ങളുടെ മനസ്സിൽ വരുന്ന ഏതൊരു ചിന്തയും ഒന്നുകിൽ നിങ്ങളുടെ സ്വന്തം മനസ്സ് സൃഷ്ടിക്കുന്നതാണ്, അല്ലെങ്കിൽ നിങ്ങളുടെ ആത്മീയ ഗുരുവിൽ നിന്നോ നബി (സ) യിൽ നിന്നോ അല്ലെങ്കിൽ അല്ലാഹുവിൽ നിന്നോ നിങ്ങളുടെ മനസ്സിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത് സങ്കീർണ്ണമാകുന്നത്.

കാരണം അല്ലാഹുവിൽ നിന്നോ നബി (സ) യിൽ നിന്നോ ആത്മീയഗുരുവിൽ നിന്നോ ഉള്ള ഏതൊരു സന്ദേശവും ഒരു ചിന്തയുടെ രൂപത്തിലായിരിക്കും വരുന്നത്. ഒരു സാധാരണക്കാരന്, ഒരു ഡോക്ടർക്ക് പോലും ഇത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.

എന്നാൽ ഇത് വളരെ ലളിതമാണ്. ആത്മീയതയുടെ വെളിച്ചത്തിൽ ഇത് വളരെ ലളിതമാണ്. ഇതൊരു ആത്മീയ അനുഭവമാണെങ്കിൽ, അനുഭവത്തിന്റെ സമയത്ത് അല്ലാഹുവിന്റെ ദിക്‌ർ കൊണ്ട് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കും. ഇത് നിങ്ങളുടെ മനസ്സ് സൃഷ്ടിച്ചതാണെങ്കിൽ, ഒന്നും സംഭവിക്കില്ല. ലളിതം.

അതിനാൽ, നിങ്ങളുടെ മനസ്സിൽ ഒരു ചിന്തയായോ അല്ലെങ്കിൽ നിങ്ങളുടെ സ്വപ്നത്തിലോ സംഭവിക്കുന്ന എന്തും, അവ രണ്ടും നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് കാണിച്ചുതരുന്നത് സത്യമാണെന്നതിന്റെ സ്ഥിരീകരണം അല്ലാഹുവിൽ നിന്നാണ് വരുന്നത്. നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും നിങ്ങളുടെ ഹൃദയം അല്ലാഹുവിന്റെ നാമത്തിൽ മിടിക്കുകയും ചെയ്യും.

ആത്മീയതയിലുള്ള നിങ്ങളുടെ അനുഭവവും നിങ്ങളുടെ ഹൃദയത്തിലെ ദിക്‌റും പൂർണ്ണമായ സമന്വയത്തിലാണെങ്കിൽ, അവ രണ്ടും ഒരേ സമയം സംഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അനുഭവിക്കുന്നത് ഒരു തോന്നലോ അല്ലെങ്കിൽ പിശാച് സൃഷ്ടിച്ച ഏതെങ്കിലും മിഥ്യാധാരണയോ അല്ല എന്നതിന്റെ തെളിവാണത്.

നിങ്ങളുടെ മനസ്സുകൊണ്ട് നിങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് ഡെല്യൂഷൻ (delusion). മറ്റൊരാൾ സൃഷ്ടിക്കുന്ന ഒന്നാണ് ഇല്യൂഷൻ (illusion). മറ്റൊരാൾ മുഖേന ഇല്യൂഷൻ, നിങ്ങളുടെ സ്വന്തം മനസ്സ് മുഖേന ഡെല്യൂഷൻ.

അതിനാൽ, ഏതെങ്കിലും ആത്മീയ അനുഭവം ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഒന്നുകിൽ യാഥാർത്ഥ്യമാണോ അതോ നിങ്ങളുടെ സ്വന്തം മനസ്സ് സൃഷ്ടിച്ച തോന്നലാണോ എന്ന് അറിയാൻ, ആ ആത്മീയ അനുഭവത്തിന്റെ സമയത്ത് നിങ്ങളുടെ ഹൃദയം ദിക്‌റേ ഖൽബിൽ ഏർപ്പെട്ടിരുന്നോ എന്ന് നോക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, നിങ്ങൾ ആരോടും ചോദിക്കേണ്ടതില്ല.

മിക്ക ആളുകളുടെയും പ്രശ്നം ഇതാണ്. പ്രത്യേകിച്ച് നമ്മുടെ ഉമ്മമാർക്കും സഹോദരിമാർക്കും ഇതിൽ വിശ്വാസം വരുന്നില്ല. അവർ കരുതുന്നത് ഇത് ഒരുപക്ഷേ നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണെന്നാണ്. ഇത് ഞങ്ങളുടെ ചിന്തയാണ്, ഞങ്ങളുടെ സങ്കൽപ്പമാണ് എന്ന് അവർ ചിന്തിക്കുന്നു. ഇത്രയും വർഷമായി നിങ്ങൾ ആത്മീയ വിദ്യാഭ്യാസം നേടുന്നു. എന്നിട്ടും നിങ്ങളുടെ മുശാഹദകൾ സ്ഥിരീകരിക്കുന്നതിനായി നിങ്ങൾ ആ അറിവ് ഉപയോഗിക്കുന്നില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്.

അപ്പോൾ, നിങ്ങളുടെ മുശാഹദകൾ സ്ഥിരീകരിക്കാൻ, നിങ്ങൾ കാണുന്നത് സത്യമാണോ അതോ ശൈത്താന്റെ വഞ്ചനയാണോ എന്ന് അറിയാൻ എന്ത് ചെയ്യണം?

സർക്കാർ ഗോഹർ ഷാഹി ഇമാം മെഹ്ദി അലൈഹിസ്സലാത്തു വസ്സലാമിന്റെ മഹത്തായ വചനമുണ്ട്; ‘അല്ലാഹു അല്ലാഹു’ എന്ന് ദിക്ർ ചെയ്യുന്ന നിങ്ങളുടെ ഈ ഖൽബാണ് മാനദണ്ഡം. ഏതെങ്കിലും മുഖാശിഫ, കശ്ഫ്, ഏതെങ്കിലും സ്വപ്നം, ഏതെങ്കിലും മുശാഹദ, നിങ്ങൾ അവയുടെ സ്ഥിരീകരണം ആഗ്രഹിക്കുന്നുവെങ്കിൽ, മുശാഹദയുടെ സമയത്ത്, നിങ്ങളുടെ ഖൽബ് ദിക്‌റിൽ ആയിരുന്നോ അതോ നിശബ്ദമായിരുന്നോ എന്ന് മാത്രം നോക്കിയാൽ മതി.

സ്വപ്നത്തിൽ ഞാൻ ഇത് കണ്ടു, അത് കണ്ടു, അങ്ങനെ കണ്ടു, ഇങ്ങനെ കണ്ടു എന്ന് നിങ്ങൾ കരുതുന്നു. അതിന്റെ സ്ഥിരീകരണത്തിനായി സ്വപ്നത്തിനുള്ളിൽ, ആ പശ്ചാത്തലത്തിൽ, ഒന്നുകിൽ വിശുദ്ധ ഖുർആൻ പാരായണം നടക്കുന്നുണ്ടാകും, അല്ലെങ്കിൽ നബി (സ) യുടെ മേൽ ദുരൂദും സലാമും ചൊല്ലുന്നുണ്ടാകും. അല്ലെങ്കിൽ ദിക്‌ർ ഉണ്ടാകും.

പിന്നെ പിശാച് ഇങ്ങനെയും വഞ്ചിക്കാറുണ്ട്. കാണുന്നയാൾ അത് വിശുദ്ധ ഖുർആനാണെന്ന് കരുതാൻ അവൻ ഒരു വലിയ പുസ്തകം കയ്യിൽ വെക്കും. അതുകൊണ്ട്, പാരായണം നടക്കാത്തിടത്തോളം കാലം, പുസ്തകം കണ്ട് സ്ഥിരീകരണം ഉണ്ടാകില്ല. പാരായണത്തിൽ നിന്നല്ലേ വിശുദ്ധ ഖുർആൻ വായിക്കുന്നുണ്ടെന്ന് മനസ്സിലാകൂ. അല്ലെങ്കിൽ അത് ഏത് പുസ്തകവും ആകാം.

എന്നാൽ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ഇത്രയും പറയാം, ഏത് മുഖാശിഫയാണോ സത്യമായുള്ളത്, ഏത് സ്വപ്നമാണോ സത്യമായി നിങ്ങൾക്ക് വരുന്നത്, അത് സത്യമാണെന്ന് നിങ്ങളുടെ ഖൽബിന് 100 ശതമാനം ഉറപ്പ് ഉണ്ടായിരിക്കും. സംശയത്തിന്റെ ലാഞ്ചന പോലുമുണ്ടാകില്ല. ഇത് സത്യമാണോ നുണയാണോ എന്ന് സ്ഥിരീകരിക്കണമെന്ന യാതൊരു ചിന്തയും നിങ്ങൾക്ക് ഉണ്ടാകില്ല. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്റെ അനുഭവം ഇതാണ്. സത്യസന്ധമായ ഒരു സ്വപ്നം വന്നിട്ടും, അതിൽ ദിക്‌ർ നടക്കുന്നുണ്ട്, നിങ്ങളുടെ ദിക്‌റും വേഗത്തിലാണ്, എന്നിട്ടും അത് സത്യമാണോ തെറ്റാണോ എന്ന് എനിക്കറിയില്ല എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ദിക്‌ർ നടക്കുന്നില്ല എന്നാണ്.