Lesson 5 : ദിക്റേ സുൽത്താനി

മനുഷ്യനിലെ ഓരോ ആത്മാവും ദൈവത്തിന്റെ വ്യത്യസ്ത നാമങ്ങൾ ദിക്ർ ചെയ്യുന്നു. ഖൽബ് (ആത്മീയഹൃദയം) മാത്രമാണ് ദൈവത്തിന്റെ വ്യക്തിപരമായ നാമമായ (ഇസ്മുൽ ദാത്ത്) ‘അല്ലാഹു’ കൊണ്ട് ഉണർത്തപ്പെടുന്നത്. തുടർന്ന് ഓരോ ആത്മാവും വ്യത്യസ്ത ദൈവനാമങ്ങൾ ഉരുവിടുന്നു. ദക്കൂരിയത്തിൽ നിങ്ങൾക്ക് കൂടുതൽ ഉയർന്ന പദവി നൽകാൻ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ, അവൻ നിങ്ങൾക്ക് ‘ദിക്റേ സുൽത്താനി’ നൽകും. സുൽത്താനി എന്നാൽ അധികാരം എന്നാണ് അർത്ഥം.

നമ്മുടെ നെഞ്ചിലെ അഞ്ച് ലതായിഫുകൾ (ആത്‌മീയകേന്ദ്രങ്ങൾ) അതായത് ഖൽബ്, റൂഹ്, സിർറി, അഖ്ഫാ, ഖഫി ഇവ ഓരോന്നും ഒരു പ്രത്യേക പ്രവാചകനുമായി (ഉലുൽ അസം മുർസലീങ്ങൾ) ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവിക നിയമമനുസരിച്ച്, ഓരോ ലതായിഫും, ആ ലതായിഫുമായി ബന്ധപ്പെട്ട പ്രവാചകന് നൽകപ്പെട്ട ദൈവനാമം മാത്രമേ ദിക്ർ ചെയ്യൂ. മറ്റൊരു നാമവും ആ ലതായിഫുകളിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

ഇനി, അനുമതി നേടേണ്ടതുണ്ട്.

മുഹമ്മദ് നബി (സ) ഒഴികെയുള്ള മറ്റെല്ലാ പ്രവാചകന്മാരുടെയും ദൂതന്മാരുടെയും ആത്മീയധാരയിൽ നിന്ന് ശിഷ്യനെ മോചിപ്പിക്കാൻ ആത്മീയ മധ്യസ്ഥൻ അഭ്യർത്ഥിക്കുന്നു. തൻ്റെ ശിഷ്യന്റെ ലതായിഫുകളുടെ ഏക ഉടമയാകാൻ അദ്ദേഹം മുഹമ്മദ് നബി (സ)യോട് അപേക്ഷിക്കുന്നു. അപ്പോൾ മറ്റു പ്രവാചകന്മാർക്കും ദൂതന്മാർക്കും അതിൽ എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് അല്ലാഹു ചോദിക്കുന്നു. അവർക്ക് യാതൊരു എതിർപ്പും ഉണ്ടാകാത്തതിനാൽ അവർ ആ ശിഷ്യനുമായുള്ള ആത്മീയ ബന്ധങ്ങൾ വിച്ഛേദിക്കുന്നു. അങ്ങനെ ആ വ്യക്തി ഒരു കാമിൽ (പരിപൂർണ്ണ) മുഅ്മിനായി മാറുകയും, ഇനി മുതൽ മുഹമ്മദ് നബി (സ) യോട് മാത്രം ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. മുൻപ് മൂസാ നബിയോടോ ഈസാ നബിയോടോ ബന്ധപ്പെട്ടിരുന്ന ആ ലതായിഫുകൾക്കെല്ലാം അല്ലാഹുവിന്റെ സ്വന്തം നാമം (ഇസ്മേ ദാത്ത് ‘അല്ലാഹു’) നൽകപ്പെടുകയും ചെയ്യുന്നു. 

നഫ്സും അനയും ഉൾപ്പെടെ, ഈ ഏഴ് ലതായിഫുകളും ‘അല്ലാഹു’ എന്ന നാമത്തിന്റെ ദിക്റിൽ മുഴുകുന്നതാണ് ദിക്റേ സുൽത്താനി.   

നിന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കൂ, (മുഹമ്മദ് നബി (സ) ഒഴികെ മറ്റെല്ലാ പ്രവാചകന്മാരുമായുള്ള ബന്ധവും), നിന്റെ റബ്ബ് നിനക്ക് മതിയാകുന്നവനാണ്.’ – (ഖുർആൻ 73:8)

ഖുർആനിലെ ഈ വചനം ദിക്‌റേ സുൽത്താനിയുടെ ഘട്ടത്തിലെത്തിയ ഒരാൾക്കുള്ളതാണ്.

തന്റെ എല്ലാ ലതായിഫുകളെയും ഉപ-ആത്മാക്കളെയും ഭൗമിക ആത്മാക്കളെയും അല്ലാഹുവിന്റെ ദിക്റിൽ ഏർപ്പെടുത്തുക എന്നത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ഖൽബിന് ആത്മീയ പക്വത നേടാൻ മൂന്ന് വർഷം വേണം. ബായസീദ് ബസ്താമി (റ) ഖൽബിന്റെ ദിക്റിനുള്ള അനുമതി നേടാൻ വേണ്ടി മാത്രം ആത്മീയ പരിശീലങ്ങൾക്കായി 12 വർഷം കാടുകളിൽ ചെലവഴിച്ചു. എന്നാൽ സർക്കാർ ഗോഹർ ഷാഹിയുടെ അനുയായികൾക്ക് ആദ്യ ദിവസം തന്നെ ദിക്റേ ഖൽബ് നൽകി അവരുടെ ഖൽബ് ഉണർത്തപ്പെടുന്നു.

സർക്കാർ ഗോഹർ ഷാഹി അരുളി, ‘അല്ലാഹുവിൽ നിന്ന് അവർക്കുള്ള അനുമതി ലഭിക്കുന്നതുവരെ ഞാൻ ആരെയും ആത്മീയപാത സ്വീകരിക്കാൻ അനുവദിക്കുന്നില്ല. അവരുടെ ഹൃദയങ്ങൾ ഉണർത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതിനർത്ഥം അല്ലാഹു അവരെ സ്വീകരിച്ചിരിക്കുന്നു എന്നാണ്.’

ഖുർആൻ വചനം 3:191 ൽ അല്ലാഹു പറയുന്നു; 

“മുഅ്മിനീങ്ങൽ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഉറങ്ങുമ്പോഴും അല്ലാഹുവിന്റെ ദിക്ർ ചെയ്യുന്നു.”

ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلٗا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ 

അതിന് ശേഷം അല്ലാഹു പറയുന്നു:

‘അവർ ആകാശങ്ങളിലേക്കും ഭൂമിയിലേക്കും ആത്മീയ യാത്രകൾ നടത്തുന്നു.’

يَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ

‘യതഫക്കറൂൻ’ എന്ന വാക്ക് യഥാർത്ഥത്തിൽ ‘ഫിക്ർ’ അതായത് അതീന്ദ്രിയ ധ്യാനം എന്നതിനെ സൂചിപ്പിക്കുന്നു, അല്ലാതെ ഭാവനയിൽ കാണുന്നതോ സങ്കല്പിക്കുന്നതോ അല്ല. എന്നാൽ മതപണ്ഡിതന്മാർ ഈ വചനം ‘അല്ലാഹു ആകാശങ്ങളും ഭൂമിയും എങ്ങനെ സൃഷ്ടിച്ചു എന്നവർ ചിന്തിക്കുന്നു’ എന്നാണ് വിവർത്തനം ചെയ്തിട്ടുള്ളത്. എന്നാൽ എന്നാൽ ഇവിടെ ‘ഫിക്ർ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആത്മീയ യാത്രയാണ്. അതായത് ലതായിഫുകൾ ശരീരം വിട്ട് അവയുടെ അതാതു ലോകങ്ങളിൽ എത്തിച്ചേരുന്ന യാത്ര. അതുകൊണ്ടാണ് മൗലാ അലി (റ) ഇപ്രകാരം അരുളിയത്, ‘തഫക്കുറിൽ (അതീന്ദ്രിയ ധ്യാനത്തിൽ) ചെലവഴിക്കുന്ന ഒരു നിമിഷം സഖ്ലൈനിന്റെ (ഏഴ് ഗ്രഹങ്ങളിലെ എല്ലാ മനുഷ്യരുടെയും ഒന്നിച്ചുള്ള) ആരാധനയേക്കാൾ ശ്രേഷ്ഠമാണ്.’

മുകളിൽ സൂചിപ്പിച്ച ഖുർആൻ വചനത്തിലെ ‘ഫിക്ർ’ എന്ന പദത്തിന്റെ അർത്ഥം ‘ഭാവനയിൽ കാണുക’ എന്നാണ് എങ്കിൽ, ഇത്രയും ലളിതമായ ഒരു ഭാവനയും ചിന്തയും സഖ്ലൈനിന്റെ ആരാധനയേക്കാൾ ശ്രേഷ്ഠമാകുന്നതെങ്ങനെ?

താഴെ പറയുന്നത് സർക്കാർ ഗോഹർ ഷാഹി അല്ലാതെ മറ്റാരും വിശദീകരിക്കാത്ത ഒരു ഖുർആൻ വചനമാണ്.

ഖുർആൻ 4:103 ൽ, ഭാവിയെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു, ‘നിങ്ങളുടെ നിസ്‌കാരം അസാധുവാകുമ്പോൾ, നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും ചെയ്യാൻ കഴിയുന്ന ദിക്ർ പഠിക്കൂ.’

فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَـٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِكُمْ ۚ

ചില പദങ്ങൾ നമ്മുടെ മതപരമായ പദാവലിയുടെ ഭാഗമായിത്തീർന്നിട്ടും അതിന്റെ ആഴത്തിലുള്ള അർത്ഥം നാം അറിയാതിരിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഉദാഹരണത്തിന്, ‘കുഫ്ർ’ എന്ന വാക്കിന്റെ അർത്ഥം തള്ളിക്കളയുക എന്നാണ്. എന്നാൽ അത് ‘അവിശ്വാസം’ എന്ന അർത്ഥത്തിൽ തെറ്റായി ഉപയോഗിക്കപ്പെടുന്നു.

അതുപോലെ, മേൽപ്പറഞ്ഞ ഖുർആൻ വചനത്തിൽ ‘ഖദാ’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. അതിനെ മതപണ്ഡിതന്മാർ ‘നഷ്ടപ്പെട്ടത്’ എന്ന് വിവർത്തനം ചെയ്ത് വെച്ചിരിക്കുന്നു. അതായത് ‘നിസ്കാരം (സ്വലാത്ത്) നഷ്ടപ്പെടുകയോ അല്ലെങ്കിൽ സമയം തെറ്റി നിർവ്വഹിക്കുകയോ ചെയ്യുമ്പോൾ’ എന്ന അർത്ഥത്തിൽ. ഇത് പൊതുവായുള്ള ഒരു തെറ്റിദ്ധാരണയാണ്. ദിക്റിൽ ഏർപ്പെടാൻ നിർദ്ദേശിക്കുന്ന ഖുർആൻ വചനങ്ങൾ അവർ പ്രയോജനപ്പെടുത്തുന്നതേയില്ല.

യഥാർത്ഥത്തിൽ, ‘ഖദാ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, നിസ്കാരം അല്ലാഹുവിലേക്ക് എത്താതിരിക്കുകയും അത് അസാധുവാകുകയും ചെയ്യുന്ന അവസ്ഥയെയാണ്. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്, ഇങ്ങനെ സംഭവിക്കുകയും, നിസ്‌കാരം തിന്മകൾക്കും അധർമ്മത്തിനും ഒരു പ്രതിവിധിയല്ലാതാകുകയും ചെയ്യുമ്പോൾ, നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ഗാഢനിദ്രയിൽ ആകുമ്പോൾ പോലും ചെയ്യാൻ കഴിയുന്ന ദിക്ർ പഠിക്കൂ’ എന്ന്. ഇത് നിസ്‌കാരത്തെ  നന്നാക്കിത്തീർക്കുകയും ചെയ്യും.

ആ ആയത്തിൽ തുടർന്ന് പ്രസ്താവിക്കുന്നു; ‘ദിക്‌റേ ഖൽബ് (ഖൽബിന്റെ ഉണർവ്വ്) വഴി നിങ്ങളുടെ ഖൽബിന് ശാന്തി കൈവരുമ്പോൾ, അപ്പോൾ നിങ്ങൾക്ക് നിസ്കാരം സ്ഥാപിക്കാം.

സർക്കാർ ഗോഹർ ഷാഹി അരുളി, ‘ആദ്യം അല്ലാഹുവിന്റെ നാമം നിങ്ങളുടെ ഹൃദയത്തിൽ കൊണ്ടുവരൂ. ദൈവനാമത്തിന്റെ ദിക്ർ നിങ്ങളുടെ ഹൃദയത്തിൽ സ്ഥിരപ്പെടുമ്പോൾ, അത് സ്വയമേ നിങ്ങളെ നിസ്‌കാരം നിർവ്വഹിക്കാൻ നിർബന്ധിതമാക്കും.’

 

Previous Lesson |   Course Contents   | Next Lesson →