ഒരു ഹദീസിൽ ഈമാനിന്റെ ആറ് ഘടകങ്ങളെക്കുറിച്ച് വായിച്ചു. റൂഹാനിയത്തിന്റെ വെളിച്ചത്തിൽ അതിനെക്കുറിച്ച് വിശദീകരിക്കാമോ.

ഈമാൻ എന്നാൽ നീ അല്ലാഹുവിൽ വിശ്വസിക്കുക, മലക്കുകളിൽ വിശ്വസിക്കുക, വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, റസൂലുമാരിൽ വിശ്വസിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക, നിന്റെ വിധി എന്താണോ അതിൽ വിശ്വസിക്കുക, ഖൈറിലും (നന്മ) ശർറിലും (തിന്മ) വിശ്വസിക്കുക.

യഥാർത്ഥത്തിൽ ഇത് ഇസ്‌ലാമിന്റെ വിശദീകരണമാണ്. ഇത് ഈമാനിന്റെ വിശദീകരണമല്ല. എന്നാൽ മുസ്‌ലിം പണ്ഡിതന്മാർ ഈമാൻ എന്ന വാക്ക് തെറ്റായ അർത്ഥത്തിൽ എണ്ണമറ്റ സ്ഥലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. കാരണം ഇതേ കാര്യം നമ്മൾ വിശുദ്ധ ഖുർആനിൽ നോക്കിയാൽ അവിടെ എഴുതിയിരിക്കുന്നത് ‘വ മൻ യുമിൻ ബില്ലാഹി യഹ്ദി ഖൽബഹു’ എന്നാണ്. ആരെങ്കിലും ഈമാൻ കൊണ്ടുവന്നാൽ അല്ലാഹു അവന്റെ ഖൽബിന് ഹിദായത്ത് നൽകുന്നു.


 

മലക്കുകളിൽ വിശ്വസിക്കാൻ ഖൽബിന്റെ ഹിദായത്ത് ആവശ്യമില്ലല്ലോ? ഇവരെല്ലാവരും മലക്കുകളിൽ വിശ്വസിക്കുന്നവരല്ലേ?

ഹദീസുകളിലെ വാക്കുകളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് ഈമാനിന്റെ വിശദീകരണമല്ല. ഈമാനിന്റെ വിശദീകരണം വിശുദ്ധ ഖുർആനിൽ ഉണ്ടല്ലോ, എന്താണത്? ഖൽബിൽ നൂർ പ്രവേശിക്കുക. ഹൃദയം ‘അല്ലാഹു അല്ലാഹു’ എന്ന് പറയുക.

വഴികേടിന്റെ വിശദീകരണവും ഇതുതന്നെയാണ്. ഇതിന് വിപരീതം. ആരുടെ ഹൃദയങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ പ്രവേശിക്കുന്നില്ലയോ, ‘ഉലായിക ഫീ ദലാലിൻ മുബീൻ’, അവർ വ്യക്തമായ വഴികേടിലാണ്. അല്ലാഹുവിന്റെ നൂർ ഖൽബിൽ പ്രവേശിക്കണം. പ്രവേശിക്കുന്നതിന്റെ ഫലം ഇതാണ്, പിന്നെ ആ ഹൃദയം എല്ലാ സമയത്തും ‘അല്ലാഹു അല്ലാഹു’ എന്ന് പറയുന്നു.