മുറാഖബ (ആത്മീയ ധ്യാനം) എന്നത് നിങ്ങൾ കണ്ണടച്ച് നിങ്ങൾ എന്തെങ്കിലും സങ്കൽപ്പിച്ചുകൊണ്ട് ചെയ്യുന്ന ഒന്നല്ല. മുറാഖബ പൂർണ്ണമായും ഒരു റൂഹാനിയായ (ആത്മീയമായ) കർമ്മമാണ്. എപ്പോഴാണ് മുറാഖബ (Transcendental Meditation) ചെയ്യുന്നത്? എന്തിനാണ് മുറാഖബ ചെയ്യുന്നത്?

മുറാഖബ ചെയ്യുന്നത് നിങ്ങളുടെ റൂഹ് (ആത്മാവ്) ശരീരത്തിൽ നിന്ന് പുറത്തുവരാനാണ്.

നിങ്ങളുടെ ശരീരത്തിൽ ഏഴ് റൂഹുകൾ (ആത്മാക്കൾ) ഉണ്ട്. അതിലൊന്ന് ലത്തീഫയെ നഫ്സ് ആണ്. അതിന് മുറാഖബയുടെ ആവശ്യമില്ല. നിങ്ങളുടെ സ്വപ്നത്തിൽ അലഞ്ഞുതിരിയുന്നത് ലത്തീഫയെ നഫ്സ് ആണ്. എല്ലാവരുടെയും ലത്തീഫയെ നഫ്സ് സ്വതന്ത്രമാണ്.

സ്വപ്നത്തിൽ മറ്റ് സ്ഥലങ്ങളിൽ കറങ്ങുന്നത് നിങ്ങളല്ലല്ലോ, നിങ്ങൾ ഉറങ്ങുകയല്ലേ? അപ്പോൾ പിന്നെയാരാണ് അത്? അത് നിങ്ങളുടെ നഫ്സ് ആണ്. അത് പല സ്ഥലങ്ങളിലും പോകുന്നു. കാരണം അത് സ്വതന്ത്രമാണ്.

ഇനി ബാക്കിയുള്ള റൂഹുകളെയും നിങ്ങൾ സ്വതന്ത്രമാക്കുകയാണെങ്കിൽ, നൂറിന്റെ ശക്തി നൽകി അവയെ ശക്തമാക്കുകയാണെങ്കിൽ, പിന്നെ ഓരോ ലത്തീഫയും പുറത്തുവരുമ്പോൾ, അത് ഏത് ലോകവുമായാണോ ബന്ധപ്പെട്ടിരിക്കുന്നത്, അവിടം വരെ അതിന്റെ യാത്ര ഉണ്ടാകും.
ഉദാഹരണത്തിന് ലതായിഫുൽ ഖൽബിനെക്കുറിച്ച് സർക്കാർ പറയുന്നു; ഏറ്റവും താഴ്ന്ന നിലയിലുള്ള മുറാഖബ നടക്കുന്നത് നഫ്സ് ശുദ്ധീകരിക്കപ്പെട്ടതിന് ശേഷവും ഖൽബ് ഉണർന്നതിന് ശേഷവുമാണ്. നഫ്‌സിന്റെ ശുദ്ധീകരണവും ഖൽബിന്റെ ഉണർവ്വും ഇല്ലാതെ മുറാഖബ നടക്കുകയേയില്ല.

റൂഹാനിയത്ത് (ആത്മീയത) റൂഹിൽ നിന്നാണ് ആരംഭിക്കുന്നത്. റൂഹിന്റെ ഉണർവ് എന്നാണ് അതിനർത്ഥം. ആരും റൂഹിന്റെ ഉണർവിനെക്കുറിച്ച് സംസാരിക്കുന്നില്ല. നിങ്ങൾ റൂഹാനിയത്തിന് വേണ്ടി ആണെന്ന് പറഞ്ഞു ചെയ്യുന്ന കാര്യങ്ങൾ, നിങ്ങളുടെ പരിശീലനങ്ങൾ, ഇതെല്ലാം ശാരീരിക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതെങ്ങനെ റൂഹാനിയായ, ആത്മീയമായ ഫലത്തിലേക്ക് നയിക്കും?

ആത്മീയത എന്നാൽ ഇതാണ്, നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ ഉണർത്തുന്നു. ദൈവിക ഊർജ്ജം കൊണ്ട് അവയെ ശക്തിപ്പെടുത്തുന്നു. അങ്ങനെ അവ ആത്‌മീയമായി ശക്തിപ്പെട്ട് ആത്മീയ യാത്ര നടത്താൻ പ്രാപ്തമാകുമ്പോൾ, നിങ്ങൾ ഒരു Transcendental Meditation ന്  (മുറാഖബ) പ്രാപ്‌തി നേടും.

ആളുകൾ ധ്യാനത്തെക്കുറിച്ച് (meditation) സംസാരിക്കുന്നു. മെഡിറ്റേഷൻ എന്താണെന്ന് അവർക്ക് അറിയില്ല. ഇംഗ്ലീഷ് ഡിക്ഷ്ണറി അനുസരിച്ച് മെഡിറ്റേഷൻ എന്ന വാക്കിന്റെ അർത്ഥം, ആഴത്തിൽ ചിന്തിക്കുക എന്നാണ്. ധ്യാനിക്കുക എന്നാൽ ആഴത്തിൽ ചിന്തിക്കുക.

ആത്മീയതയിൽ നമ്മൾ ചെയ്യുന്ന ആത്മീയ പ്രവർത്തിക്ക് ധ്യാനം എന്ന് പേരിടാൻ കഴിയില്ല. അതുകൊണ്ടാണ് എനിക്ക് ‘transcendental’ എന്ന വാക്ക് ഉപയോഗിക്കേണ്ടി വരുന്നത്. ഒരിടത്തുനിന്നും മറ്റൊരു മേഖലയിലേക്ക് യാത്ര ചെയ്യുക, അതാണ് transcendental.

അത് ശരീരത്തിന് പുറത്തുള്ള ഒരു അനുഭവമാണ്. ശരീരത്തിന് പുറത്തുള്ള അനുഭവം എന്നാൽ നിങ്ങളുടെ ആത്മാവ്, ഏഴെണ്ണത്തിൽ ഏതെങ്കിലും ഒരു ആത്മാവ്, നിങ്ങളുടെ ശരീരത്തിൽ നിന്ന് പുറത്തുവന്ന് ഒരു യാത്ര നടത്തും.

ആ ആത്മാവ് തോന്നിയപോലെ അവിടെയും ഇവിടെയും യാത്ര ചെയ്യില്ല. ആ പ്രത്യേക ആത്മാവ് എവിടെ നിന്നാണോ വരുന്നത്, അത് അതിന്റേതായ ഒരു പ്രത്യേക ആത്മീയ ലോകത്തേക്ക് നിയോഗിക്കപ്പെട്ടതാണ്. ഉദാഹരണത്തിന് ഖൽബ്. ഖൽബ് അതിന്റെ മേഖലയിലേക്ക് മാത്രമേ യാത്ര ചെയ്യുകയുള്ളൂ. അത് ആലമെ മലക്കൂത്ത് ആണ്.

നിങ്ങൾ ട്രാൻസെൻഡെൻ്റൽ മെഡിറ്റേഷൻ (മുറാഖബ) പരിശീലിക്കുന്നതിന് മുമ്പ്, ഒരു ആത്മീയ യാത്ര നടത്താൻ നിങ്ങളുടെ ആത്മാക്കളെ പ്രാപ്തമാക്കുന്നതിന് വേണ്ടി തയ്യാറെടുപ്പിക്കേണ്ടതില്ലേ? നിങ്ങളുടെ ആത്മാക്കൾക്ക് ഒരു ആത്മീയ യാത്ര നടത്താൻ കഴിവില്ലെങ്കിൽ, പിന്നെ ധ്യാനത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?

ആത്മാക്കൾക്ക് പോഷണം നൽകുന്നില്ലെങ്കിൽ, ആ പരിശീലനം ഒരു പാഴായ പ്രവൃത്തി മാത്രമാണ്. ആളുകൾക്ക് ആത്മീയത എന്താണെന്ന് പോലും അറിയില്ല. ഒരു ധ്യാനത്തിലൂടെ എന്താണ് നേടേണ്ടതെന്നും അവർക്കറിയില്ല. അത് മനഃശാന്തിയാണെന്നാണ് അവർ കരുതുന്നത്. ഇംഗ്ലണ്ടിലും അമേരിക്കയിലും ആളുകൾ വിഷാദത്തിലായിരിക്കുമ്പോൾ അവർ പറയും, മെഡിറ്റേഷൻ ചെയ്യാം.

ഈ ധ്യാനം അല്ലെങ്കിൽ മുറാഖബ ചെയ്യുമ്പോൾ നിങ്ങളുടെ ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തുവരുന്നു. അപ്പോൾ നിങ്ങളുടെ സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള ബോധം നിങ്ങളുടെ ആത്മാവിനൊപ്പം പോകുന്നു. അതിനർത്ഥം, നിങ്ങളുടെ ഭൗതികശരീരം എവിടെയാണെന്നതിനെക്കുറിച്ച് നിങ്ങൾ അജ്ഞനായിരിക്കും. നിങ്ങൾ ശരീരത്തിലേക്ക് മടങ്ങിവരുന്നതുവരെ നിങ്ങളുടെ ഭൗതിക ശരീരം നിലവിലുണ്ടോ എന്ന് പോലും നിങ്ങൾക്കറിയില്ല. ധ്യാനത്തിൽ നിങ്ങൾ എവിടെയൊക്കെ ആത്മീയമായി സന്ദർശിക്കുന്നുവോ, അത് നിങ്ങൾ ഇവിടെ ആളുകളെ കാണുകയും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നതുപോലെ വ്യക്തവും യാഥാർത്ഥവുമായ ഒരു സന്ദർശനമാണ്.

അധികമാളുകളും അവരുടെ ആത്മാക്കളെ (ലഥായിഫുകൾ) ഉണർത്താതെയും ആത്മീയമായി അവയെ ശക്തിപ്പെടുത്താതെയുമാണ് മുറാഖബ ചെയ്യാൻ ശ്രമിക്കുന്നത്. ഒന്നുകിൽ അവരെ പിശാച് കെണിയിലാക്കുന്നു, അല്ലെങ്കിൽ അവരുടെ മുറാഖബ പൂർണമായും പരാജയപ്പെട്ടു പോകുന്നു. തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും നഫ്‌സിനെ സംസ്‌കരിക്കുകയും ചെയ്ത ഉന്നതതല ആത്മീയ അന്വേഷികൾക്ക് മാത്രമേ മുറാഖബ അനുയോജ്യമാകുകയുള്ളൂ. ഈ പാതയിലെ തുടക്കക്കാർ മുറാഖബ ചെയ്യാൻ ശ്രമിക്കുന്നത് വെറും വിഡ്ഢിത്തമാണ്. അവർ ഏത് ആരാധനാരീതി സ്വീകരിച്ചാൽ തന്നെയും ശരി. അല്ലാഹുവിൻ്റെ നൂറിനാൽ ആത്മാക്കളിൽ ശക്തി സ്വരൂപിക്കുകയും അത് മുഖേന അതാതിൻ്റെ ലോകങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നതാണ് മുറാഖബ. 

മുറാഖബയുടെ ഏറ്റവും താഴ്ന്നപടി പോലും ഖൽബ് ഉണർന്നതിനു ശേഷമേ സാധ്യമാകൂ. ദിക്‌റേ ഖൽബ് കൂടാതെ അത് അസാധ്യവുമാണ്. മുറാഖബയുടെ അടുത്തപടി ലഥായിഫുൽ റൂഹിലൂടെയാണ്. മൂന്നാമത്തെ മുറാഖബ ചെയ്യുന്നത് റൂഹും ലഥായിഫുൽ അനയും ഒരുമിച്ചു നിന്ന് കൊണ്ടാണ്. മനുഷ്യൻ്റെ റൂഹ് ലഥായിഫുൽ അനയുമായി ചേർന്ന് കൊണ്ട് ജബറൂത്ത് ലോകം വരെ യാത്ര ചെയ്യുന്നു. ഈ തലത്തിലുള്ള മുറാഖബ ചെയ്യുന്നവർ ആ അവസ്ഥയിൽ വളരെ ആഴത്തിൽ ലയിച്ച് പോകുന്നതാണ്. ഖബറിൽ അടക്കം ചെയ്‌താൽ പോലും അവർ അത് അറിയുന്നതല്ല. അസ്ഹാബുൽ കഹ്ഫ് (The Companions of the Cave) ഉണ്ടായിരുന്നത് ഇത്തരം ഒരു മുറാഖബയിൽ ആയിരുന്നു. അത് മൂലം അവർ മുന്നൂറോളം വർഷക്കാലം നിദ്രാവസ്ഥയിൽ തുടർന്നു. ബാഗ്‌ദാദിൽ നിന്നുള്ള വലിയ്യായ ഹസ്രത്ത് അബ്‌ദുൽ ഖാദർ ജീലാനി (റ) വനത്തിൽ വെച്ച് ഇത്തരം മുറാഖബയിൽ ഏർപ്പെടുമ്പോൾ കാട്ടിലെ കൊള്ളക്കാർ അദ്ദേഹം മരണപ്പെട്ടു എന്ന് വിചാരിച്ച് അദ്ദേഹത്തെ ഖബറിൽ അടക്കം ചെയ്യുവാനായി കൊണ്ടുപോകുമായിരുന്നു. അടക്കം ചെയ്യുന്നതിന് തൊട്ടുമുമ്പായി എപ്പോഴും മുറാഖബ മുറിഞ്ഞു പോകാറായിരുന്നു പതിവ്.

Sayyidi Younus AlGohar